ഹോളി ഫാമിലി ഹൈസ്‌കൂള്‍ രാജപുരം യുഎഇ കൂട്ടായ്മയുടെ ‘ഒന്നിച്ചോരോണം 2 കെ.26’ സംഘടിപ്പിച്ചു

ദുബായ്:ഹോളി ഫാമിലി ഹൈസ്‌കൂള്‍ രാജപുരം യുഎഇ കൂട്ടായ്മ ദുബായ്-ഷാര്‍ജ-നോര്‍ത്തേണ്‍ എമിറേറ്റ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘ഒന്നിച്ചോരോണം 2 കെ26’ സംഘടിപ്പിച്ചു.
ഐ.എ.എസ്.എല്‍ ഡയറക്ടറും എഴുത്തുകാരനുമായ എം.ഒ. രഘുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് നിഷാന്ത് ഗോപാല്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ മാത്യു ആടുകുഴിയില്‍, ജോസ് കുഴിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. ജോസ് കുഴിക്കാട്ടില്‍ ഓണസന്ദേശം നല്‍കി.കൂട്ടായ്മ സെക്രട്ടറി ജിമിറ്റ് തോമസ് സ്വാഗതവും ട്രഷറര്‍ വിനു പെരിങ്ങേലില്‍ നന്ദിയും പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോജീഷ് ജോര്‍ജിന്റെ നേതൃത്വത്തില്‍ സുനില്‍ ജോസഫ്, അനൂപ്, മനുമോള്‍, സന്ദീപ് മാത്യു, ഷൈന്‍ മാത്യു എന്നിവര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കൂട്ടായ്മ അംഗങ്ങളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. സ്‌നേഹവും ഐക്യവും നിറഞ്ഞ ഓണസ്മരണയായി ‘ഒന്നിച്ചോരോണം 2 കെ26’ മാറി.

 

error: Content is protected !!