കഷ്ടപ്പാടില്‍ ഒറ്റയ്ക്കല്ല; സുകുമാരന്റെ കുടുംബത്തിന് താങ്ങായി സി ഐ ടി യു ചാമുണ്ഡിക്കുന്ന് ഓട്ടോ തൊഴിലാളികള്‍

ചാമുണ്ഡിക്കുന്ന്: ചാമുണ്ഡിക്കുന്ന് ഓട്ടോ തൊഴിലാളി സുകുമാരന്റെ ഭാര്യയുടെ ചികിത്സയ്ക്കായി സി ഐ ടി യു ഓട്ടോ തൊഴിലാളികള്‍ സമാഹരിച്ച തുക കുടുംബത്തിന് കൈമാറി. സഹപ്രവര്‍ത്തകന്റെ ദുരിതത്തില്‍ കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്നാണ് സഹായധനം സ്വരൂപിച്ചത്.
ചാമുണ്ഡിക്കുന്ന് യൂണിറ്റില്‍ നടന്ന ചടങ്ങില്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് എം. പൊക്ലന്‍ സഹായധനം കുടുംബത്തിന് കൈമാറി. യൂണിറ്റ് പ്രസിഡണ്ട് രാജേഷ് കുന്നുപാറ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം കരുണാകരന്‍ ചാമുണ്ഡിക്കുന്ന്, ഡിവിഷന്‍ പ്രസിഡണ്ട് പി. ആര്‍. രാജു, ഡിവിഷന്‍ കമ്മിറ്റി അംഗങ്ങളായ രാജേഷ്, സജേഷ്, യൂണിറ്റ് ട്രഷറര്‍ രതീഷ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ചാരി നാരായണന്‍ സ്വാഗതം പറഞ്ഞു

 

error: Content is protected !!