വിശ്വരാജ് പുതിയകണ്ടത്തിന്റെ ‘പത്ത് കിലോ വെള്ളച്ചി’ പ്രകാശനം ചെയ്തു; സാഹിത്യകാരന്‍ ഡോ:അംബികാസുതന്‍ മാങ്ങാട് കവി ദിവാകരന്‍ വിഷ്ണുമംഗലത്തിന് ആദ്യ പ്രതി നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട്:പ്രൗഢഗംഭീരമായ സദസ്സിന്റെ സാന്നിധ്യത്തില്‍ വിശ്വരാജ് പുതിയകണ്ടം രചിച്ച ‘പത്ത് കിലോ വെള്ളച്ചി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ ഡോ. അംബികാസുതന്‍ മാങ്ങാട് പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

വിശ്വരാജ് പുതിയകണ്ടത്തിന്റെ ‘ പത്ത് കിലോ വെള്ളച്ചി ‘ എന്ന പുസ്തകം നര്‍മ്മ മധുരമായ ഓര്‍മ്മകളാണ്.
27 ഓര്‍മ്മകുറിപ്പുകളാണ് ഈ പുസ്തകത്തില്‍ ഉളളത്. ഈ കുറിപ്പുകളെ കഥകളായും വായിക്കാവുന്നതാണ്,കഥകള്‍ എന്നതിനേക്കാളും ഓര്‍മ്മ കുറിപ്പുകള്‍ എന്ന് വായിക്കാനായിരിക്കും കൂടുതല്‍ സൗകര്യം.
കാരണം, ചെറുകഥാ എന്ന സാഹിത്യ വിഭാഗത്തിന്റെ ലക്ഷണത്തില്‍ അല്ലാ ഈ കുറിപ്പുകള്‍ എന്ന് പറയാം,കൂടുതല്‍ ഇത് ഓര്‍മ്മ കുറിപ്പുകളുടെ ഘടനയോടാണ് ചേര്‍ന്ന് നില്‍ക്കുന്നത് അത് കൊണ്ട് കഥകളായി വായിക്കുന്നതിലും കുഴപ്പമില്ല എന്ന് പുസ്തക പ്രകാശനം നിര്‍വ്വഹിച്ച് അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു.
പ്രശസ്ത കവി നാലപ്പാടം പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ പ്രശസ്ത കവി ദിവാകരന്‍ വിഷ്ണുമംഗലം പുസ്തകം ഏറ്റുവാങ്ങി സംസാരിച്ചു.
പ്രഭാഷകയും അധ്യാപികയുമായ ഡോ.പി. മഞ്ജുള പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.
തുടര്‍ന്ന് പുസ്തകത്തിന്റെ രചയിതാവ് വിശ്വരാജ് പുതിയകണ്ടം മറുപടി പ്രസംഗം നടത്തി.

ശ്രീധരന്‍ മാങ്ങാട് സ്വാഗതവും ലസിത വിശ്വരാജ് നന്ദിയും പറഞ്ഞു.

മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ചെറുമകന്‍ മുരളി വെള്ളിക്കോത്ത് ഉള്‍പ്പെടെ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സാഹിത്യപ്രേമികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

പുസ്തകത്തിന്റെ ഉള്ളടക്കം, രചനാപരമായ പ്രത്യേകതകള്‍, എഴുത്തുകാരന്റെ സാഹിത്യപരമായ ഇടപെടലുകള്‍ എന്നിവ ചടങ്ങില്‍ ചര്‍ച്ചയായി. പുസ്തകത്തെ വായനക്കാരിലേക്ക് പരിചയപ്പെടുത്തുന്നതിനും എഴുത്തുകാരന്റെ സാഹിത്യസംഭാവനകള്‍ വിലയിരുത്തുന്നതിനുമുള്ള വേദിയായി പ്രകാശനച്ചടങ്ങ് മാറി.

error: Content is protected !!