മീന്‍വണ്ടിയും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു

നീലേശ്വരം: മീന്‍വണ്ടിയും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കരുവാച്ചേരി സ്വദേശി സതീശന്‍(55) ആണ് ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ വൈകീട്ട്
ഓര്‍ച്ച പാലത്തിനടുത്ത് സതീശന്‍ സഞ്ചരിച്ച ബൈക്കില്‍ മീന്‍ കയറ്റി വന്ന വാഹനം ഇടിക്കുകയായിരുന്നു.
നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ നിന്നും നില ഗുരുതരമായതിനെ തുടര്‍ന്ന് കാസര്‍കോട് ആസ്റ്റര്‍ മിംസിലേക്ക് കൊണ്ട് പോയി.

 

error: Content is protected !!