കാഞ്ഞങ്ങാട്: ശ്രീ മലരി കലാമന്ദിരത്തിന്റെ 13ാമത് ശ്രീ പുരന്ദരദാസസംഗീത പുരസ്ക്കാരം പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന് കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന് . 10001 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. ഒക്ടോബര്‍ 20 ന് നടക്കുന്ന മലരി കലാമന്ദിരം നവരാത്രി സംഗീതോത്സവത്തില്‍ സംഗീതജ്ഞന് പാലക്കാട് പ്രേംരാജ് അവാര്‍ഡ് സമര്‍പ്പിക്കും.
