ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ദില്ലി മാര്‍ച്ച്: അറസ്റ്റില്‍ പ്രതിഷേധിച്ച് രാവണീശ്വരത്ത് പ്രകടനം

രാവണീശ്വരം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ നടത്തിയ മാര്‍ച്ചിനിടെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉള്‍പ്പെടെയുള്ള സഖാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം രാവണീശ്വരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തണ്ണോട്ട് കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം നടത്തി.
പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. രാജേന്ദ്രന്‍, ഒ. മോഹനന്‍, ടി. ശശിധരന്‍, ടി. രാജന്‍, കെ. ശശി, എം. ബാലകൃഷ്ണന്‍, എ. ശ്രീധരന്‍, രതീഷ്, എം.ജി. പുഷ്പ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

 

error: Content is protected !!