റിയാദ്: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്സി മോള് മാത്യു(36), കുറുമല്ലൂര്‍ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേല്‍ ജോബിന ജോണി(26) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ക്കൊപ്പം
കാറിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരായ രണ്ട് തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി(36), ഹെപ്സിബ(33) എന്നിവരും വാഹനം ഓടിച്ചിരുന്ന സൗദി പൗരനുമാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍. തായിഫ് ഗവര്‍ണറേറ്റിലെ അല്‍ ഗാഫ, അല്‍ അവെയ്ല ക്ലിനിക്കുകളില്‍ ജോലി ചെയ്തിരുന്ന ഇവര്‍ അവധിദിനത്തില്‍ ഷോപ്പിങ്ങിന് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വിവരം. റാനിയ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.
സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം
