കാഞ്ഞങ്ങാട് : വെള്ളിക്കോത്തെ എ. വി. ബിന്ദു (57) അന്തരിച്ചു. പരേതരായ അടോട്ട് കണ്ണന്റെയും എ.വി.തൊപ്പിച്ചി അമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: എ.വി.സുരേശന്‍ (മാധ്യമപ്രവര്‍ത്തകന്‍, മുന്‍ ജില്ലാ സെക്രട്ടറി, കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍), എ.വി.യമുന (ലാബ് ടെക്‌നീഷ്യന്‍, നീതി ലാബ്, പെരിയ). സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30 മണിക്ക് സമുദായ ശ്മശാനത്തില്‍.
