കാഞ്ഞങ്ങാട്: മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം വിപുലമായി ആഘോഷിച്ചു. ഇല്ലാതാക്കുവാൻ ശ്രമിക്കുന്തോറും പുനർജ്ജനിക്കുന്ന ഇതിഹാസമായി ഗാന്ധി മാറിയെന്ന്
കാഞ്ഞങ്ങാട്ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട്
ഉമേശൻ വേളൂർ. മണ്ഡലം പ്രസിഡൻ്റ് പി.വി. ചന്ദ്രശേഖരൻ അദ്ധ്യക്ഷം വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എം കുഞ്ഞി കൃഷ്ണൻ, കമ്മാടത്തു എ വി, വിജയലക്ഷമി,മത്സ്യ തൊഴിലാളി ജില്ലാപ്രസിഡണ്ട് കെ.കെ. ബാബു, ഹൗസിങ്ങ് സഹകരണ സംഘം പ്രസിഡണ്ട് പി വി .തമ്പാൻ, ഭാസ്കരൻ എച്ച്, പുരുഷോത്തമൻ എ, മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ ഭാസ്കരൻ കല്ലം ചിറ, പി.ഭാസ്കരൻ പി സൂര്യ പ്രഭ, ശ്രീദേവി ബാലൻ, നഗരസഭ കൗൺസിലർ ചന്ദ്രൻ മാസ്റ്റർ, കെ.എസ് എസ് പി എ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് എൻ കെ ബാബുരാജ് മാസ്റ്റർ,ബൂത്ത് പ്രസിഡണ്ടുമാരായ ബി.സി തമ്പാൻ, നാരായണൻ ആർ, ഷാജി മോൻ ആവിക്കര, വേണുഗോപാലൻ, സഹകരണ ബാങ്ക് ഡയരക്ടർമാർ, സഹകരണ സംഘം പ്രസിഡണ്ടുമാർ, സഹകാരികൾ എന്നിവർ പ്രസംഗിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി രാജൻ ഐങ്ങോത്ത് സ്വാഗതവും, മണ്ഡലം വൈസ് പ്രസിഡണ്ട് അച്ചുതൻ മുറിയനാവി നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
