കാഞ്ഞങ്ങാട്:ഐ എന്‍ ടി യൂ സി ഓട്ടോ തൊഴിലാളി കാഞ്ഞങ്ങാട് ഡിവിഷന് വാര്‍ഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് പി ജി ദേവ് ഉദ്ഘാടനം ചെയ്തു.
രാജ്യം ഭരിക്കുന്ന നരേന്ദ്രമോഡി ഗവണ്മെന്റ് മഹാത്മാ ഗാന്ധിയെ തമസ്കരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ജനഹൃദയങ്ങളില്‍ നിന്നും മഹാത്മാവിനെ ഇല്ലാതാക്കാന്‍ അവര്‍ക്കു കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഡിവിഷന് പ്രസിഡന്റ് സുനില്‍ കടപ്പുറം അധ്യക്ഷത വഹിച്ചു.
ഐ എന്‍ ടി യൂ സി മണ്ഡലം പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ജനറല്‍ സെക്രട്ടറി എ ടി പി അബ്ദുല്‍ മുത്തലിബ്,ജില്ലാ വര്‍ക്കിങ് പ്രസിഡന്റ്
പി. വി. ബാലകൃഷ്ണന്, മുന്‍ ജോ. സെക്രട്ടറി സി.കെ.സതീശന് എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് ഡിവിഷന് തൊഴിലാളികളുടെ മക്കളില്‍ നിന്നും ഉന്നത വിജയം കരസ്ഥതമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു അസുഖമായി വിശ്രമത്തില്‍ കഴിയുന്ന ഡിവിഷന് മെമ്പര്‍ സുരേഷന്‍ കോളവയലിനു ചികിത്സാ സഹായവും നല്കി. ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കണമെന്നു പ്രമേയത്തിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
ഡിവിഷന് സെക്രട്ടറി ചന്ദ്രന് കല്ലിങ്കാല്‍ സ്വാഗതവും ജോ:സെക്രട്ടറി
സലാം കൊത്തിക്കല്‍ നന്ദിയും പറഞ്ഞു.
