കെ .എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയില്‍ ഗാന്ധിജയന്തി ശുചീകരണ വാരത്തിന്റെ സമാപന സമ്മേളനം നടന്നു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി യുടെയും ട്രാന്‍സ്‌പോര്‍ട്ട് മാനേജ് നേതൃത്വത്തില്‍ സംസ്ഥാനത്തെ 93 ഡിപ്പോകളില്‍ നടന്നുവരുന്ന ഗാന്ധിജി ജയന്തി ശുചീകരണ വാരത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ കാഞ്ഞങ്ങാട് ഡിപ്പോയിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സെപ്റ്റംബര്‍ 26 മുതല്‍ എല്ലാ ദിവസങ്ങളിലും സര്‍വ്വേ സംഘടനകള്‍ സ്‌കൂളുകള്‍, കോളേജുകള്‍ വിവിധ സന്നദ്ധ സംഘടനകള്‍, എന്‍.എസ്.എസ്,എസ് പി. സി തുടങ്ങിവിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ന് നടന്ന ശുചീകരണ വാരത്തിന്റെ സമാപന ദിവസത്തിലെ പ്രവര്‍ത്തനങ്ങളില്‍ സി.എം.പി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരും കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് എന്‍എസ്എസ് യൂണിറ്റ്,സ്വാമി നിത്യാനന്ദ പോളിടെക്‌നിക് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ്, കാഞ്ഞങ്ങാട് ഡിപ്പോ ജീവനക്കാരും സംബന്ധിച്ചു. വാരാഘോഷത്തിന്റെ സമാപന സമ്മേളനം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സി.എം.പി കാസര്‍കോട് ജില്ലാ സെക്രട്ടറി സി.വി. തമ്പാന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വച്ച് കെ.എസ്.ആര്‍.ടി.സി.യിലെ മികച്ച ഡ്രൈവര്‍, കണ്ടക്ടര്‍മാര്‍ എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും എം.എല്‍.എ നിര്‍വഹിച്ചു. സി.എം.പി സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് അംഗം വി. കെ. രവീന്ദ്രന്‍, ഡി. സി.സി ജനറല്‍ സെക്രട്ടറി പി. വി.സുരേഷ്, ആര്‍.എസ്.പി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂക്കള്‍ ബാലകൃഷ്ണന്‍,സി.പി.ഐ നേതാവ് കെ. വി. കൃഷ്ണന്‍, ടി.വി.ഉമേശന്‍,കെ. സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു. കെ. പി. വിശ്വനാഥന്‍ സ്വാഗതവും എസ്. പവിത്രന്‍ നന്ദിയും പറഞ്ഞു. ഈ വര്‍ഷം സംസ്ഥാന ശുചിത്വ മിഷന്‍ നല്‍കുന്ന അവാര്‍ഡിന് സംസ്ഥാനത്തെ 9 ഡിപ്പോകള്‍ക്കോടൊപ്പം കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയും അര്‍ഹമായി എന്നത് കാഞ്ഞങ്ങാടിന് അഭിമാനിക്കത്തക്ക നേട്ടമാണ് ഉണ്ടായത്.

 

error: Content is protected !!