ലോക വയോജന ദിനം: കെ എസ് എസ് പി യു കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായി ആചരിച്ചു; കാരാട്ടുവയല്‍ പെന്‍ഷന്‍ ഭവനില്‍ നടന്ന പരിപാടികള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുജാത ഉല്‍ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ലോക വയോജന ദിനാചരണം കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍( കെ എസ് എസ് പി യു ) കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികളോടെ സമുചിതമായി ആചരിച്ചു.
കാരാട്ടുവയല്‍ ജില്ലാ പെന്‍ഷനേഴ്‌സ് ഭവനില്‍ നടന്ന പരിപാടികള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുജാത ഉല്‍ഘാടനം ചെയ്തു.കെ എസ് എസ് പി യു കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബി പരമേശ്വരന്‍ അധ്യക്ഷം വഹിച്ചു. കാസറഗോഡ് സാമൂഹ്യ നീതി വകുപ്പ് ഓഫീസിലെ മുഹമ്മദ് നൗഫല്‍ വയോജന ക്ഷേമ വകുപ്പിനെ കുറിച്ചും ക്ഷേമ പരിപാടികളെ അധികരിച്ചും ക്ലാസെടുത്തു.

കെ എസ് സ് പി യു കാസറഗോഡ് ജില്ലാ സാംസ്‌കാരിക സമിതി കണ്‍വീനര്‍ പി. സി.പ്രസന്ന മുഖ്യ പ്രഭാഷണം നടത്തി.കെ എസ് പി യു ജില്ലാ ട്രഷറര്‍ എസ്. ഗോപാലകൃഷ്ണന്‍,ബ്ലോക്ക് കമ്മിറ്റി അംഗം വി.ടി. കാര്‍ത്യായണി എന്നിവര്‍ പ്രസംഗിച്ചു.
കെ എസ് എസ് പി യു കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍ സ്വാഗതവും, ബ്ലോക്ക് കണ്‍വീനര്‍ കെ രാവിവര്‍മന്‍ നന്ദിയും പറഞ്ഞു.

പടം: ലോക വയോജന ദിനാചരത്തിന്റെ ഭാഗമായി കെ എസ് എസ് പി യു കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പരിപാടികള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുജാത ഉല്‍ഘാടനം ചെയുന്നു

 

error: Content is protected !!