കാസര്‍കോട്: ലോക ഹൃദയ ദിനത്തില്‍ കാസര്‍ഗോഡ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലും ആസ്റ്റര്‍ വളണ്ടിയേഴ്സും സംയുക്തമായി കൂട്ട നടത്തം സംഘടിപ്പിച്ചു. ആസ്റ്ററിന്റെ ഹാര്‍ട്ട് ടു ഹാര്‍ട്ട് കെയര്‍ 2026 എന്ന ക്യാമ്പയ്നിന്റെ പ്രചാരണാര്‍ത്ഥമാണ് ഈ കൂട്ടനടത്തം നടത്തപ്പെട്ടത്. ഡോക്ടര്‍മാരും സ്റ്റാഫുകളും ആസ്റ്റര്‍ വളണ്ടിയര്‍മാരും അടങ്ങുന്ന നൂറിലധികം പേര് 5 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു 7000 ചുവടുകള്‍ പൂര്‍ത്തിയാക്കി. ആസ്റ്റര്‍ മിംസില്‍ ആരംഭിച്ച നടത്തം നാലാം മൈല്‍ അണ്ടര്‍പാസ്സ് വഴി ചെര്‍ക്കള വഴി ആസ്റ്ററില്‍ തന്നെ സമാപിക്കുകയായിരുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു. ഒക്ടോബര്‍ 28 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ ഓരോരുത്തരും വെക്കുന്ന 10000 ചുവടുകള്‍ക്കും ഓരോ കുട്ടികള്‍ക്ക് ഹൃദയശസ്ത്രക്രിയയ്ക്കുള്ള ധനസഹായം ലഭിക്കുന്നതാണ്. ഒക്ടോബര്‍ 28 വരെയാണ് ഈ ക്യാമ്പയിന് നീണ്ടുനില്‍ക്കുന്നത്. പൊതുജനങ്ങള്‍ക്കും ഈ ക്യാമ്പയിനില്‍ പങ്കുചേരാവുന്നതാണ്. ദിവസേനെ 10000 ചുവടുകള്‍ വെക്കുന്നതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ (ഫിറ്റ്നസ് ആപ്പ്, ഡിജിറ്റല്‍ ഗാഡ്ജറ്റ് രേഖകള്‍) ആസ്റ്റര്‍ വളണ്ടിയര്‍സ് സൈറ്റില്‍ അപ്ലോഡ് ചെയ്ത് ഇ-സര്‍ട്ടിഫിക്കേറ്റ് നേടാവുന്നതാണ്.
