കാഞ്ഞങ്ങാട് :മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി. കെ. പ്രഭാകരന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം. മാധ്യമ -സാഹിത്യ-സാംസ്കാരികമേഖലകളില്‍ നല്കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരം. പുല്ലൂര്‍ -പെരിയ പഞ്ചായത്തിലെ ചാലിങ്കാല്‍ കല്ലുമാളം സ്വദേശിയായ പ്രഭാകരന് 1996മുതല്‍ മാധ്യമരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്. പരാജിതന്റെ പൂന്തോട്ടം, പഞ്ചുരുളിയും കരിഞ്ചാമുണ്ഡിയും, കഴുത്തിനു മുകളില്‍ ശൂന്യം തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേരള പുരോഗമന വേദിയുടെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവാര്‍ഡ്, തുളുനാട് മാധ്യമ അവാര്‍ഡ് എന്നിവ ലഭിച്ചിരുന്നു. കാര്‍ട്ടൂണ്‍ രചനയിലും മികവ് തെളിയിച്ചിട്ടുണ്ട്. കേരള ലളിത കലാ അക്കാദമിയും കാഞ്ഞങ്ങാട് പ്രസ് ഫോറവും സംയുക്തമായി കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ പ്രഭാകരന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ചാലിങ്കാല്‍ സണ്‍ഡെ സ്കൂള്‍, കാസര്‍കോട് ജില്ലാ സാംസ്കാരിക വേദി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലും പ്രഭാകരന്റെ കാര്ട്ടൂണുകള് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.അന്തരിച്ച നാടക കലാകാരന് കെ. കുമാരന് നായരുടെയും ചിത്രകാരി അമ്മാളു അമ്മയുടെയും മകനായ പ്രഭാകരന് ദേശാഭിമാനി കാഞ്ഞങ്ങാട് ഏരിയ റിപ്പോര്‍ട്ടറാണ്. ഒക്ടോബര്‍ 12ന് ഉച്ചക്ക് 2 ന് തിരുവന്തപുരം കാവടിയാര്‍ സദ്ഭാവന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ചെയര്മാന് ഡോക്ടര്‍ ബി. എസ്. ബാലചന്ദ്രന് അവാര്‍ഡ് സമ്മാനിക്കും.
