റോട്ടറി കാഞ്ഞങ്ങാട് ലോക ഹൃദയദിനം ആഘോഷിച്ചു; ഡോ.കെ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: റോട്ടറി കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ പടന്നക്കാട് ശ്രീനാരായണ ടീച്ചേര്‍സ് ട്രെയിനിംഗ് ഇന്‍സ്റ്റിസ്റ്റുട്ടില്‍ ലോക ഹൃദയദിനം ആഘോഷിച്ചു. ചെറുപ്രായത്തിലുള്ളവര്‍ പോലും നിലവില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹൃദയദിനാഘോഷത്തിന് പ്രസക്ത്തിയേറെയാണ്
ആരോഗ്യകരമായ ജീവിതത്തിന് ഹൃദയ സംരക്ഷണത്തിനാവിശ്യമായ ജീവിത ശൈലി ഭക്ഷണക്രമം വ്യായാമം മുതലായവ ആചരിക്കേണ്ടത് എങ്ങിനെയെല്ലാമാണ് എന്ന് പറഞ്ഞു കൊണ്ട് പ്രശസ്ത ഡോ.കെ. ശ്രീനാഥ് പരിപാടി ഉല്‍ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് അഡ്വ.എ മനോജ് കുമാര്‍ അധ്യക്ഷനായി. റോട്ടറി സെക്രട്ടറി രാജശ്രീ നായര്‍, റോട്ടറി ക്ലമ്പ് സര്‍വ്വീസ് ഡയറക്ടര്‍ വി.വി ഹരീഷ് എന്നിവര്‍ സംസാരിച്ചു. റോട്ടറി കമ്മ്യൂണിറ്റി സര്‍വ്വിസ് ഡയറക്ടര്‍ എം.വിനോദ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് എസ് എന്‍ ടി.ടി ഐ സി. എം സുരേഷ് കുമാര്‍ നന്ദി പറഞ്ഞു.

 

error: Content is protected !!