കാഞ്ഞങ്ങാട്: കരുവളത്തും പട്ടേനയിലും ഹോട്ടല്‍ വ്യാപാരികള്‍ തൂങ്ങിമരിച്ചു. പടന്നക്കാട് കരുവളത്തെ ചന്തന്റെ മകന്‍ യു.ഉത്തമന്‍ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.45 മണിയോടെ തൂങ്ങിയ നിലയില്‍ കണ്ട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കരുവളത്ത് ഹോട്ടലും പല ചരക്കു കടയും നടത്തി വരികയായിരുന്നു. കടക്ക് സമീപം കശുമാവിന്‍ കൊമ്പില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു . ഭാര്യ : ബിന്ദു. മക്കള്‍ : ദിവ്യ, കാവ്യ.
നീലേശ്വരം പട്ടേന ബ്ലോക്ക് ഓഫീസ് ലിങ്ക് റോഡരികില്‍ ഹോട്ടല്‍ നടത്തിവരുന്ന പട്ടേനയിലെ വരപ്രത്ത് കൃഷ്ണന്‍ നായര്‍ (74) ഹോട്ടലില്‍ തൂങ്ങി മരിച്ചു. ഇന്നലെ രാത്രി 7 മണിയോടെ സംഭവം. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: കെ.വി. ജാനകി. മക്കള്‍: മിനി, ശ്യാമള (കാലിക്കറ്റ് സ്വീറ്റ്‌സ്, പയ്യന്നൂര്‍), ബിന്ദു (അഡ്വക്കറ്റ് ക്ലാര്‍ക്ക്, കാഞ്ഞങ്ങാട്), പരേതനായ പ്രദീപന്‍. മരുമക്കള്‍: ഭാസ്‌കരന്‍ വെള്ളൂര്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍, എം.ഡി., പയ്യന്നൂര്‍ വിഷന്‍ ചാനല്‍), രവീന്ദ്രന്‍ കൂവാറ്റി (ദുബായ്).
