‘ഡല്‍ഹി ചലോ’ – പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന ഡിവൈഎഫ്‌ഐപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി; മുന്‍ എംപി പി കരുണാകരന്‍ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഡല്‍ഹി ചലോ’ – പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ യാത്രയയപ്പ് നല്‍കി. കാഞ്ഞങ്ങാട് നടന്ന യാത്രയയപ്പ് സമ്മേളനം മുന്‍ എംപി പി കരുണാകരന്‍ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം വി രതീഷ് അദ്ധ്യക്ഷനായി.
ജില്ലയിലെ 12 ബ്ലോക്കുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 34 സമര വളണ്ടിയര്‍മാരെ പി കരുണാകരന്‍ ഹാരാര്‍പ്പണം ചെയ്തു.
എല്ലാവര്‍ക്കും സ്ഥിരം തൊഴില്‍, സുതാര്യമായ നിയമനങ്ങള്‍ ഉടന്‍ നടത്തുക, പരീക്ഷാ രീതി പൂര്‍ണ്ണമായും പരിഷ്‌കരിക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃ സംഘടിപ്പിക്കുക, പ്രതിവര്‍ഷം 200 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുക’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് സമരം. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ആര്‍ അനിഷേധ്യ, വി ഗിനീഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ നസറുദ്ദീന്‍ മലങ്കരെ, കെ മഹേഷ് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!