മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയെയും അപമാനിച്ച് പോസ്റ്റര്‍; കുറ്റിക്കോല്‍ പഞ്ചായത്ത് അധികൃതര്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കി

ബന്തടുക്ക :കേരള മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയെയും അപമാനിച്ച് കൊണ്ടുള്ള കുറ്റിക്കോല്‍ പഞ്ചായത്ത് അധികൃതരുടെ പോസ്റ്ററിനെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പോലീസില്‍ പരാതിനല്‍കി. മുഖ്യമന്ത്രി വി ഡി സതീശനെയും മറ്റ് മന്ത്രിമാരെയും വികൃതമായി ചിത്രീകരിച്ച പോസ്റ്ററില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഫോട്ടോ നല്ല രീതിയില്‍ കൊണ്ടുത്തിട്ടുമുണ്ട്. കരുതി കൂട്ടി പൊതുജനമധ്യത്തില്‍ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും അപമാനിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശ്രീനിഷ് ബണ്ടംകൈ ആവശ്യപ്പെട്ടു.
കുറ്റിക്കോല്‍ പണ്മായത്ത് അധികൃതര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തയ്യാറാക്കിയ പോസ്റ്ററില്‍ ആണ് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നീചമായരീതിയില്‍ അപമാനിച്ചത്.

 

error: Content is protected !!