പെരിയ: കൈവിരലുകളുടെ മാന്ത്രികതയിലൂടെ സംഗീതമാക്കി സ്വപ്നങ്ങള്‍ക്ക് താളമേകി തന്റെ കഴിവിന്റെ കൈയ്യൊപ്പ് ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിക്കാട്ടിയ ഇന്റര്‍ നാഷനല്ബുക്ക്സ് ഓഫ്റക്കോര്ഡ്സിന്റെ ‘വേള്‍ഡ് റക്കോര്‍ഡ് ഓഫ്എക്സലന്സ് അവാര്‍ഡ്ജേതാവ് ഡ്രം കലാകാരന് ‘വിസ്മയ് ചന്ദ്രശേഖറിനെ’
വിഷന്‍ പെരിയ ആദരിച്ചു. പെരിയ ബസ് സ്റ്റോപ്പ് പരിസരത്തുവച്ച് നടന്ന ചടങ്ങില്‍ ഉദുമ എം എല്‍ എ കെ നീലകണ്ഠന് ചടങ്ങ് ഉത്ഘാടനം ചെയ്ത് ആദരവ് നല്കി. പ്രമോദ് പെരിയ അധ്യക്ഷനായി. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത്
പ്രസിഡന്റ് ഡോ.സി കെ സബിത മുഖ്യയതിഥിയായി. എസ് . എന്‍ ട്രസ്റ്റ് ചെയര്മാന് സി രാജന് പെരിയ . പെരിയ സര്‍വ്വീസ് കേ ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് ടി രാമകൃഷണന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ശാരദാ എസ് നായര്‍ , സിന്ധു പത്മനാഭന് , ദിപാമണികണ്ഠന്, വേണു കായക്കുളം, മിനി ഏ .വി,മണികണ്ഠന് നായര്‍, രവിന്ദ്രന് കെ , വി കെ അരവിന്ദന് , ടി മണികണ്ഠന് , സുഗത കുമാര്‍ കരിഞ്ചാല്‍ മണികണ്ഠന് കെ ആര് . സചിന്ദ്രന്‍ പെരിയ , വി കെ . അരവിന്ദന് ,ഹരികുമാര്‍ സി .അജിത് കുമാര്‍ , പി കുഞ്ഞിരാമന് നായര്‍ ,ടി ചന്ദ്രന് മഞ്ഞട്ട എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിസ്മയ് ചന്രശേഖറിന്റെ ഡ്രം ഷോയും അരങ്ങേറി.
