കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുല്ലൂര്‍ പ്രാദേശിക കമ്മിറ്റി കാഷ് അവാര്‍ഡ് വിതരണവും അനുമോദനവും കുടുംബ സംഗമവും നടന്നു

പുല്ലൂര്‍ : കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുല്ലൂര്‍ പ്രാദേശിക വാണിയ സമുദായ അംഗങ്ങളുടെ ജനറല്‍ ബോഡി യോഗവും കുടുംബസംഗമവും ക്യാഷ് അവാര്‍ഡ് വിതരണവും നടന്നു. ചന്ദ്രന്‍ കോമരം, മധു കോമരം, വിജയന്‍ കോമരം എന്നിവര്‍ ഭദ്രദീപം തെളിയിച്ചതോടുകൂടി പരിപാടിക്ക് തുടക്കമായി. തുടര്‍ന്ന് കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പ്രസിഡന്റ് ഗംഗാധരന്‍ പാലക്കി പരിപാടി ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പ്രാദേശിക കമ്മിറ്റി പ്രസിഡന്റ് വി.രാജന്‍ മാവുങ്കാല്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി ഉന്നത വിജയം നേടിയ ബി. കെ. ദിയ, ഹരിചന്ദ്രന്‍, പ്ലസ് ടു ഉന്നത വിജയം നേടിയ ആര്യനന്ദ മോഹന്‍, ബി.കെ. ദൃശ്യ, ഇന്ത്യന്‍ ആര്‍മിയില്‍ സെലക്ഷന്‍ കിട്ടിയ വിഷ്ണു എന്നിവരെ അനുമോദിച്ചു.കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി സെക്രട്ടറി എം. ചന്ദ്രന്‍ നെല്ലിക്കാട്ട്, ഗോപി മാക്കരം കോട്ട്,പ്രാദേശിക കമ്മിറ്റി അംഗം ചന്തുട്ടി ഉദയനഗര്‍, മാതൃസമിതി പ്രസിഡന്റ് കോമള കണ്ണാങ്കോട്ട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചെലവ് കണക്ക് അവതരണവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.പുല്ലൂര്‍ പ്രാദേശിക കമ്മിറ്റി സെക്രട്ടറി കെ.. വി.മോഹനന്‍ സ്വാഗതവും മാതൃ സമിതി സെക്രട്ടറി വി. ഗംഗാമണി നന്ദിയും പറഞ്ഞു.

 

error: Content is protected !!