ജില്ല ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 6 ന്; സംഘടക സമിതി രൂപീകരണവും ഫണ്ട് ഉദ്ഘാടനവും നടന്നു

കാഞ്ഞങ്ങാട് : ആധുനിക കാലത്ത് വ്യായാമത്തിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തികുന്നതിനായി ജില്ല ബോഡി ബില്‍ഡിംഗ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷനും,കുന്നുമ്മല്‍ ഹനുമാന്‍ ജിംനാഴ്‌സ്യമും സംയുക്തമായി ഡിസംബര്‍ 6 ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ വെച്ച് നടത്തുന്ന ജില്ല ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ വിജയത്തിനായുള്ള സംഘടക സമിതി രൂപീകരണവും ഫണ്ട് ഉദ്ഘാടനവും കാഞ്ഞങ്ങാട് നടന്നു. കുന്നുമ്മല്‍ ജെ സി ഐ ഹാളില്‍ നടന്ന പരിപാടി നഗരസഭ കൗണ്‍സിലര്‍ എം സേതു ഉദ്ഘാടനം ചെയ്തു. മുന്‍ കൗണ്‍സിലര്‍ വന്ദന ബല്‍രാജ് ആദ്യ ഫണ്ട് നല്‍കി. നാരായണന്‍ ഹനുമാന്‍ ജിം അധ്യക്ഷത വഹിച്ചു. ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ സെക്രട്ടറി കെ. പ്രജോഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോമിനി രാജന്‍ എക്കാല്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എം ഉദയന്‍, ജോണി ദീപ ഗോള്‍ഡ്, ചന്ദ്രന്‍ പെഡ്‌സ്, ശശി ഹരിശ്രീ, പ്രഭാകരന്‍ അവതാര്‍, രാജു കുന്നത്ത് എന്നിവര്‍ സംസാരിച്ചു. എം. കെ. വിനോദ് കുമാര്‍ സ്വാഗതവും രതീഷ് നെല്ലിക്കാട്ട് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ എം. കെ. വിനോദ് കുമാര്‍ (ചെയര്‍മാന്‍),
ബാബു കുന്നത്ത് (ജനറല്‍ കണ്‍വീനര്‍),
നാരായണന്‍ ഹനുമാന്‍ ജിം :(ഫിനാന്‍സ് ചെയര്‍മാന്‍).

 

error: Content is protected !!