അമ്പലത്തറ : അമ്പലത്തറ ജനമൈത്രി പോലീസ്, കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപ്പതി വകുപ്പ് ആയുഷ്മാന്‍ ഭവ യൂണിറ്റ് ഗവണ്മെന്റ് ജില്ല ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട്, റെഡ്സ്റ്റാര്‍ ക്ലബ് കണ്ണോത്ത് എന്നിവ സംയുക്തമായി ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി കണ്ണോത്ത് വച്ച് ജില്ലാതല ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ സബ് -ഇന്‍സ്പെക്ടര്‍ എം വി പ്രകാശന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ പ്രമോദ് ടി വി അധ്യക്ഷനായി. പുല്ലൂര്‍ – പെരിയ ഏഴാംവാര്‍ഡ് മെമ്പര്‍ സുനിത കെ മുഖ്യഅതിഥിയായി. ജില്ല ഹോമിയോ ആശുപത്രി ആയുഷ്മാന്‍ ഭവ കണ്‍വീനര്‍ ഡോ. ഷഫ്ന മൊയ്തു പദ്ധതി വിശദീകരണം നടത്തി. ജില്ല ഹോമിയോ ആശുപത്രി ആയുഷ്മാന്‍ ഭവ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ കെ .സുനീറ, നാച്ചുറോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. കെ. മേഘഎന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ക്ലബ് സെക്രട്ടറി എന്‍.സന്ദീപ് സ്വാഗതവും പ്രസിഡന്റ് കെ ടി ശ്രീജിത്ത് നന്ദിയും പറഞ്ഞു.
