ചന്തേര: കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ അതിഥി തൊഴിലാളി പോലീസ് പിടിയിലായി.
ബംഗാള്‍ സ്വദേശി മാലിക് ഹുസൈന് (25) ആണ് ചന്തേര പോലീസിന്റെ പിടിയിലായത്. നിര്‍മാണ പ്രവൃത്തിക്കായി വീട്ടിലെത്തിയ ഇയാള്‍ ഇന്നലെ തങ്കയം ജംഗ്ഷന് സമീപത്തെ ഒരു വീട്ടിലെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പണി ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണിലെ ക്യാമറ തുറന്നുവെച്ച് ദൃശ്യം ചിത്രീകരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. വീട്ടുകാര്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ എത്തി ഇയാളെ പിടികൂടി ചന്തേര പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
