വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ എബ്രഹാമിനെ ആദരിച്ചു

കരിവേടകം: കേരള പോലീസിലെ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ സംസ്ഥാന മെഡല്‍ നേടിയ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ എബ്രഹാമിനെ കരിവേടകം ടാഗോര്‍ ക്ലബ്ബിന്റെ മുന്‍കാല ഫുട്‌ബോള്‍ കളിക്കാരുടെ സംഘടനയായ ലെജന്‍ഡ്‌സ് ആദരിച്ചു. പ്രസിഡന്റ് സി ടി . സണ്ണി സ്വാഗതം പറഞ്ഞു. സെക്രട്ടറി മനോജ് കൈമാരിയില്‍ ഉപഹാരം കൈമാറി. പ്രവീണ്‍ മാത്യു, സിബി ജോസ്,ജോമോന്‍, കെ പി പ്രദീപ്, കെ.ടി. ബാബു ,ബിജു ഫ്രാന്‍സിസ്,പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. 2004 ല്‍ സര്‍വീസില്‍ സേവനം ആരംഭിച്ച സുനില്‍ എബ്രഹാം
2006 ല്‍ എ ആര്‍ കാസര്‍കോട് 2010-ല്‍ ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും തുടര്‍ന്ന് മഞ്ചേശ്വരം, കാഞ്ഞങ്ങാട്,ആദൂര്‍ ചിറ്റാരിക്കല്‍,സ്‌പെഷ്യല്‍ ബ്രാഞ്ച് ,ക്രൈം ബ്രാഞ്ച് ,കണ്ണൂര്‍സൈബര്‍ സെല്‍, കോഴിക്കോട് ഇന്റേണല്‍ സെക്യൂരിറ്റി എന്നിവിടങ്ങളിലും ജോലി ചെയ്തു. നിലവില്‍ കാസര്‍കോട് എ എസ് പി ഓഫീസില്‍ ജോലി ചെയ്യുന്നു. മികച്ച ഫുട്‌ബോള്‍ താരം കൂടിയ സുനില്‍ എബ്രഹാം 2013 ല്‍ സൈബര്‍ കോപ് അവാര്‍ഡ്, 2014 ല്‍ ബാഡ്ജ് ഓഫ് ഹോണര്‍ എന്നിവയും തൊണ്ണൂറ്റി അഞ്ചോളം ഗുഡ് സര്‍വീസ് എന്‍ട്രിയും നേടിയിട്ടുണ്ട്.

 

error: Content is protected !!