അജാനൂര്‍ : അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ 38 അങ്കണവാടികളില്‍ ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ‘ കളിപാട്ട വട്ടി’ എന്ന പേരില്‍ പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള കളിപാട്ട സമാഹരണ പ്രോജക്ടിന് തുടക്കമായി.പുതിയതായി വാങ്ങി നല്‍കുന്ന കളിപാട്ടങ്ങള്‍, പ്രാദേശികമായി ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയാഗിച്ച് നിര്‍മ്മിച്ച് നല്‍കുന്നവ, കേടുപാടുകള്‍ സംഭവിക്കാത്ത ഉപയോഗിച്ച കളിപ്പാട്ടങ്ങള്‍ എന്നിവ ഗാന്ധി ജയന്തി ദിവസത്തില്‍ അജാനൂര്‍ പഞ്ചായത്തിലെ അങ്കണവാടികള്‍ സന്ദര്‍ശിച്ച് അവിടെ തയ്യാറാക്കിയിരിക്കുന്ന ‘കളിപാട്ട വട്ടി’ യിലേയ്ക്ക് നല്‍കാവുന്നതാണ്. കുട്ടി കാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി, കുട്ടികളുടെ ചിരികള്‍ കണ്ട്, പായസവും കുടിച്ച് സന്തോഷത്തോടെ ഈ ഗാന്ധി ജയന്തി നമുക്ക് ഒരുമിച്ച് ആഘോഷിക്കാം എന്നതാണ് ഈ പരിപാടി ലക്ഷ്യം വെക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9207112666 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
