നീലേശ്വരം:നീലേശ്വരം റെയില്‍വേ സ്റ്റേഷനെ അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്‍ പെടുത്തി, കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തികള്‍ താമസിയാതെ ആരംഭിക്കണമെന്ന് നീലേശ്വരം നഗരസഭയും, നീലേശ്വരം റെയില്‍വേ പാസ്സഞ്ചഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു. കണ്ണൂരിനും മംഗലാപുരത്തിനും ഇടയില്‍ റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ സ്ഥലം സ്വന്തമായിട്ടുള്ള നീലേശ്വരത്ത് കൂടുതല്‍ റെയില്‍വേ വികസന പദ്ധതികള്‍ കൊണ്ടുവരണമെന്നും, ചെന്നൈ മെയില്‍, രാമേശ്വരം എക്സ്പ്രസ് തുടങ്ങിയ വണ്ടികള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നും,കോഴിക്കോടിലും മംഗലാപുരത്തിനും ഇടയില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ദക്ഷിണമേഖല റെയില്‍വെ ജനറല്‍ മാനേജര്‍ മധുകര്‍ റൌട്ട്, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്ഷ്യല്‍ മാനേജര്‍ ബാലമുരളി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ നീലേശ്വരം റെയില്‍വെ സ്റ്റേഷന് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള നിവേദനം നല്‍കിയത്. നിവേദന സംഘത്തില്‍ നഗരസഭാ ചെയര്മാന് പി.പി.മുഹമ്മദ് റാഫി, വൈസ് ചെയര്‍പേഴ്സണ്‍ പി.എം.സന്ധ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഇ.കെ.ചന്ദ്രന്, കൌണ്‍സിലര്‍മാരായ കെ.പി.ശ്രീനിവാസന്, കെ.പി.സതീശന്, പി.വി.സതീശന് എന്നിവരും പി.വി.ശൈലേഷ്ബാബു, കെ.രഘു, നീലേശ്വരം റെയില്‍വേ പാസ്സഞ്ചേഴ്സ് അസോസിയേഷന് സെക്രട്ടറി എന്‍ സദാശിവന്, ട്രഷറര്‍ പി ടി രാജേഷ്, ജോയിന്റ് സെക്രട്ടറി ഗീത റാവു എന്നിവരും ഉണ്ടായിരുന്നു.
