റാണിപുരം ട്രെക്കിംഗ് ക്യാമ്പ് ഒക്ടോബര്‍ 1, 2 തീയതികളില്‍; മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ദേശീയ സാഹസിക അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘റാണിപുരം ട്രെക്കിംഗ് ക്യാമ്പ്’ ഒക്ടോബര്‍ 1, 2 തീയതികളില്‍ നടക്കും. പരിപാടിയുടെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും ഒക്ടോബര്‍ 1 ഉച്ചയ്ക്ക് 1.30-ന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഹാളില്‍ യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍ ആന്റ് പുരാവസ്തു വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് നിര്‍വഹിക്കും. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായിരിക്കും. കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വി. വി. രമേശന്‍, കാസര്‍കോട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം. രാജീവന്‍, കാസര്‍കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിജേഷ് കുമാര്‍, കാസര്‍കോട് വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്‌നേഹ, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നോഡല്‍ ഓഫീസറും ഡെപ്യൂട്ടി ഡയറക്ടറുമായ ജി. ആര്‍. രതീഷ്, കാസര്‍കോട് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി. സി. ഷിലാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എം. സ്വപ്ന സ്വാഗതവും ദേശീയ സാഹസിക അക്കാദമി സ്‌പെഷ്യല്‍ ഓഫീസര്‍ പി. പ്രണിത നന്ദിയും പറയും.

 

error: Content is protected !!