കാസര്‍കോട്: സൗജന്യ ഫൈബ്രോ സ്‌കാന്‍ പരിശോധന ക്യാമ്പ് കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ സംഘടിപ്പിക്കുന്നു. ഫൈബ്രോ സ്‌കാന്‍ പരിശോധനയ്ക്ക് ശേഷം സൗജന്യമായി വിദഗ്ദ്ധ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് കണ്‍സള്‍ട്ടേഷനും ലഭിക്കും. സെപ്റ്റംബര്‍ 29 ചൊവ്വാഴ്ച രാവിലെ 11 മുതല്‍ 12:30 വരെ മാത്രമായിരിക്കും ഈ ക്യാമ്പ് ആനുകൂല്യം ലഭിക്കുന്നത്. കരള്‍രോഗങ്ങളായ ഫൈബ്രോസിസ്, സിറോസിസ്, ഫാറ്റി ലിവര്‍ എന്നിവയുടെ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന വേദനരഹിതമായ അള്‍ട്രാ സൗണ്ട് രീതിയാണ് ഫൈബ്രോ സ്‌കാന്‍. ഈ വിദഗ്ദ്ധ പരിശോധനയിലൂടെ കരളിന്റെ ഉറപ്പും കൊഴുപ്പിന്റെ അളവും കരളിന് എത്രത്തോളം തകരാറ് സംഭവിച്ചിട്ടുണ്ട് എന്നും അറിയാന്‍ സാധിക്കും. തീര്‍ത്തും ലളിതമായ ഈ പരിശോധന ഫാറ്റി ലിവര്‍ രോഗമുള്ളവര്‍, ഹെപ്പറ്റൈറ്റിസ് ബി അല്ലെങ്കില്‍ സി ബാധിതര്‍, മദ്യപിക്കുന്ന ശീലമുള്ളവര്‍, ലിവര്‍ ഫങ്ങ്ഷന്‍ ടെസ്റ്റ് പോലെയുള്ള രക്തപരിശോധനാ ഫലങ്ങളില്‍ വ്യത്യാസങ്ങള്‍ എന്നിവര്‍ ചെയ്യുന്നത് അഭികാമ്യമാണ്.
നിങ്ങളുടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനായി ബന്ധപ്പെടുക 703 400 1111.
