കാഞ്ഞങ്ങാട്: ഗ്രാമീണ യാത്രയിലൂടെ ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ നേതാവായിരുന്നു കെ. പി. കുഞ്ഞിക്കണ്ണനെന്ന് ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി. വി. സുരേഷ് അനുസ്മരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ. പി. കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമ വാര്‍ഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ഉമേശന് വേളൂര്‍ അധ്യക്ഷനായി.കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പി. വി. ചന്ദ്രശേഖരന്, കെ. പി. ബാലകൃഷ്ണന്, കെ. കെ. ബാബു, കമ്മാടത്തു. പി. സതീശന് പരക്കാട്ടില്‍, എച്ച്. ഭാസ്കരന്, പി. വി. തമ്പാന്, ശ്രീനിവാസന് മഡിയന്‍, രവീന്ദ്രന് കടപ്പുറം, കെ. സി. വിജയലക്ഷ്മി, പുരുഷോത്തമന്. എ, അച്യുതന് മുറിയനാവി, തുടങ്ങിയവര്‍ സംസാരിച്ചു. അനില്‍ വാഴുന്നോറടി സ്വാഗതവും എം. കുഞ്ഞികൃഷ്ണന് നന്ദിയും പറഞ്ഞു.
