‘നമാമി ഭാരതം” വന്ദേമാതരം ആലാപനം വര്‍ണ്ണാഭമായി

കാഞ്ഞങ്ങാട്: ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും കോടിക്കണക്കിന് ദേശസ്‌നേഹികളുടെ ഹൃദയമിടിപ്പായി മാറുകയും ചെയ്ത ദേശീയഗീതം വന്ദേമാതരത്തിന്റെ 150 വാര്‍ഷികത്തോടനുബന്ധിച്ച് ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനമായ സെപ്റ്റംബര്‍ 25ന് വിദ്യാഭാരതിയുടെ ആഭിമുഖ്യത്തിലുള്ള എല്ലാ വിദ്യാലയങ്ങളിലും ”നമാമി ഭാരതം” എന്ന പേരില്‍ സാമൂഹിക വന്ദേമാതരം ആലാപനം നടന്നു. കാസര്‍കോട് ജില്ലയില്‍ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 22 വിദ്യാലയങ്ങളിലും രാവിലെ 11 മണിക്ക് വന്ദേമാതരം പൂര്‍ണമായും ആലപിച്ചു. ഒരേ ഗാനം ഒരേ ഈണം ഒരേ ഭാവം ഒരേ താളം എന്ന സന്ദേശത്തോടെ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പൂര്‍വ്വ സൈനികരും വിശിഷ്ടാതിഥികളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കാളികളായി. ദേശസ്‌നേഹവും ദേശീയ ഐക്യവും ഉയര്‍ത്തിപ്പിടിച്ച കൂട്ടായ ആലാപനം ശ്രദ്ധേയമായി. രാജ്യത്തോടുള്ള അഭിമാനവും ഉത്തരവാദിത്വബോധവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുന്നതിന് പരിപാടി സഹായകമായി. കാഞ്ഞങ്ങാട് വിവേകാനന്ദ വിദ്യാലയത്തില്‍ നടന്ന പരിപാടി
വാര്‍ഡ് കൗണ്‍സിലര്‍ എം. പ്രശാന്ത് ദീപപ്രജ് ജ്വാലനം നടത്തി.റിട്ട. എയര്‍ പോഴ്‌സ് ഉദ്യോഗസ്ഥന്‍ നാരായണന്‍ നായര്‍ മുഖ്യാതിഥിയായി. ഭാരതീയ വിദ്യാനികത ജില്ലാ സെക്രട്ടറി ജയകുമാര്‍ നെല്ലി ത്തറ മുഖ്യപ്രഭാഷണം നടത്തി.വിദ്യാലയ സമിതി പ്രസിഡന്റ് ടി.വി. അശോകന്‍ അധ്യക്ഷത വഹിച്ചു.തമ്പാന്‍ മേലത്ത്, പത്മനാഭട്ട് എന്നിവര്‍ സംസാരിച്ചു. വിദ്യാലയ സമിതി സെക്രട്ടറി എന്‍. അശോക് കുമാര്‍ സ്വാഗതവും എച്ച്. എം. എം. വാരിജ ടീച്ചര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!