കാഞ്ഞങ്ങാട്: അഖില കേരള സംസ്ഥാന യാദവസഭയുടെ സഹോദര സംഘടനയായ സാരഥി (യു.എ.ഇ) യുടെയും സംയുക്താഭിമുഖ്യത്തില്‍ സാരഥി കൃഷ്ണഗാഥാ പ്രതിഭാ പുരസ്കാരവും എന്‍ഡോവ്മെന്റ് വിതരണവും 27 ന് രാവിലെ 10.30ന് മേലാങ്കോട് എസ്.എസ് കലാമന്ദിരത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനവും പുരസ്കാര വിതര ണവും രാജ്മോഹനന് ഉണ്ണിത്താന് എം പി യുംനിര്വ്വഹിക്കും. കാഞ്ഞങ്ങാട് നഗരസഭചെയര്‍മാന്‍ വി. വി. രമേശന് മുഖ്യാതിഥിയാവും. . യാദവസഭ സംസ്ഥാന പ്രസിഡന്റ് കെ. ശിവരാമന് മേസ്ത്രി അദ്ധ്യക്ഷനാവും. സാരഥി യു.എ.ഇ ട്രഷറര്‍ നാരായണന് പൂതങ്ങാനം, സാരഥി സംസ്ഥാന
കോഡിനേറ്റര്‍ പ്രസാദ് നാരാ യണന്,രക്ഷാധി കാരി മാധവന് കാഞ്ഞങ്ങാട് എന്നിവര്‍ സാരഥിയെ പരിചയപ്പെടുത്തും.
അഖിലേന്ത്യാ യാദവ മഹാസഭ സെക്രട്ടറി അഡ്വ. എം. രമേഷ് യാദവ് അനുഗ്രഹ പ്രഭാഷണം നടത്തും. പള്ളിപ്പുറം രാഘവന്, വയലപ്രം നാരായണന്, ഇ. കെ. രവീന്ദ്രന്, ബാബു മാണിയൂര്‍, കമലാക്ഷന്‍ മുന്നാട്, പി. രാജേശ്വരി, പി. പവിത്രന്, ദാമോദരന്‍ പുല്ലൂര്‍, രവീന്ദ്രന് കുത്തൂര്‍, കെ കെ റാം, യാദവസഭയുടെ സംസ്ഥാന തല , ജില്ലാ,താലൂക്ക്,
പഞ്ചായത്ത്, യൂണിറ്റ് ഭാരവാഹികള്‍ സംസാരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.യം ദാമോദരന്‍ സ്വാഗതവും, ട്രഷറര്‍ എന്‍. സദാനന്ദന് നന്ദിയും പറയും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന വിവിധ തലങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് യാദവസഭ നല്കുന്ന യദുകുലപ്രതിഭ, യദുകുലരത്ന, യദുകുല ശ്രേഷ്ഠ എന്‍ഡോവ്മെന്റ് വിതരണം അഡ്വ.ഗോവിന്ദന് പള്ളിക്കാപ്പില്‍ എം.എല്‍.എ നിര്‍വ്വഹിക്കും. എന്‍ഡോവ്മെന്റ് വിശദീകരണം കെ. വിജയരാഘവന് നിര്‍വ്വഹിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായി 150 ഓളം പേര്‍ക്കാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ അഖിലേന്ത്യാ യാദവ മഹാസഭ സെക്രട്ടറി അഡ്വ.രമേഷ് യാദവ്,സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ദാമോദരന്‍, സെക്രട്ടറി ബാബുകുന്നത്ത്,സാരഥി യുഎഇ ട്രഷറര്‍
നാരായണന് പൂതങ്ങാനം, ജില്ലാ പ്രസിഡന്റ് ബാബു മാണിയൂര്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍മാരായ പ്രസാദ് നാരായണന്, ദാമോദരന്‍ പുല്ലൂര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
