ഇരിയ: ഇരിയ പള്ളിയുടെ മുന്‍വശത്തെ ഗേറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ പട്ടാപ്പകല്‍ ബാറ്ററി മോഷണം പോയി. ഇരിയസ്കൂളിന് സമീപം താമസിക്കുന്ന പി അബ്ദുള്ളയുടെ
കെ എല്‍ 60. 57 73 നമ്പര്‍ ഓട്ടോറിക്ഷയില്‍ നിന്നാണ് ബാറ്ററിയാണ് കവര്‍ന്നത്.
ഇന്ന് ഉച്ചയ്ക്ക് 12.30 നും 1.30 നും ഇടയിലാണ് സംഭവം. ജുമുഅ നമസ്കാരത്തിനായി ഇരിയ പള്ളിയുടെ മുന്‍വശത്ത് വാഹനം പാര്‍ക്ക് ചെയ്ത് പോയതായിരുന്നു. ഈ സമയത്ത് പള്ളിക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറക്കുമ്പോഴുള്ള അലാറം ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നു. ഈ സമയത്തായിരിക്കാം മോഷണം നടന്നതെന്നാണ് സംശയം.നമസ്കാരം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ബാറ്ററി അഴിച്ചെടുത്ത നിലയില്‍ കണ്ടത്. പട്ടാപകല്‍ പൊതുസ്ഥലത്ത് നടന്ന മോഷണം നാട്ടുകാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
സംഭവത്തില്‍ പോലീസില്‍ പരാതി നല്കി.
