ദുര്‍ഗാഷ്ടമി; ഒക്ടോബര്‍ 19ന് അവധി നല്‍കണം: എന്‍ടിയു

കാഞ്ഞങ്ങാട്: ദുര്‍ഗാഷ്ടമി പ്രമാണിച്ച് ഒക്ടോബര്‍ 19ന് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കണമെന്ന് എന്‍ടിയു ജില്ലാ പ്രസിഡന്റ് ടി. കൃഷ്ണന്‍ , ജനറല്‍ സെക്രട്ടറി കെ. അജിത് കുമാര്‍ എന്നിവര്‍ സംയുക്ത പ്രസ് താവനയില്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ വിവിധ വിഭാഗം ജനങ്ങള്‍ ആചരിക്കുന്ന പ്രധാനപ്പെട്ട സാംസ്‌കാരികവും വിശ്വാസപരവുമായ ചടങ്ങായ ദുര്‍ഗാഷ്ടമി യോടനുബന്ധിച്ചുള്ള പൂജവെപ്പ് ഒക്ടോബര്‍ 18നാണ്. ഒക്ടോബര്‍ 19ന് പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍ പണിയായുധങ്ങള്‍ എന്നിവ ഉപയോഗിക്കരുത് എന്നാണ് ആചാരം. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരു ടെയും കുടുംബങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും മാനി ക്കുന്നതോടൊപ്പം വിദ്യാലയങ്ങളില്‍ അനാവശ്യമായ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും 19ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എ യ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും പൊതു അവധി പ്ര ഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

 

error: Content is protected !!