അമ്പലത്തറ :അമ്പലത്തറ പോലീസ് സ്റ്റേഷന് പരിധിയിലെ കോടോം -ബെളൂര്‍ പഞ്ചായത്തിലെ 16 ആം വാര്‍ഡില്‍ ഉള്‍പ്പെടുന്ന കാലിച്ചാമ്പാറ – പാറക്കടവ് ഉന്നതികളില്‍ പ്രത്യേക പരിഗണന നല്കുന്ന പരിപാടി ആയ ‘ശ്രദ്ധ ‘ പരിപാടിക്ക് തുടക്കമായി. അയ്യങ്കാവ് കമ്മ്യൂണിറ്റി മുറിയില്‍ നടന്ന ചടങ്ങില്‍ കോടോം – ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രന് ടി വി ഉദ്ഘാടനം ചെയ്തു. ബേക്കല്‍ ഡി വൈ എസ് പി . കെ. വിനോദ് കുമാര്‍ മുഖ്യതിഥിയി .
രാജപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. സന്തോഷ് കുമാര്‍ അധ്യക്ഷനായി. രാജപുരം സി ഐ കെ. സന്തോഷ്, 16 ആം വാര്‍ഡ് മെമ്പര്‍ രാജന്,എസ് ഐ രമേശ് കുമാര്‍,മഹിളാ സമഖ്യ ഡി ആര് പി അനീസ,എസ് ടി പ്രമോട്ടര്‍ സതീഷ്, എ ഡി എസ് ഭാരവാഹികളായ ശാലിനി, ജ്യോതി എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ എസ്. എച്ച്. ഒ.എം. സവ്യ സാചി സ്വാഗതവും ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ ടി വി പ്രമോദ് നന്ദിയും പറഞ്ഞു. ഉന്നതിയില്‍ രാസലഹരിയുടെ കടന്നു വരവ് തടയുക, അമിത മദ്യപാനം കുറച്ചു കൊണ്ട് വരിക, അഭ്യസ്ഥ വിദ്യരായവര്‍ക്ക് വേണ്ടി പി എസ് സി കോച്ചിങ് ക്ലാസ്സ് നടത്തുക, ഫാമിലി കൗണ്ടില്ലിങ് പരിപാടി, ധാര്‍മിക ബോധവല്‍ക്കരണ ക്ലാസ്സ് എന്നിവയാണ് ശ്രദ്ധയിലൂടെ നടപ്പിലാക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ്, ഊര് കൂട്ടായ്മകള്‍, മഹിളാ സമഖ്യ, ക്ലബ്ബുകള്‍, പ്രമോട്ടര്‍മാര്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരുമായി സഹകരിച്ചാണ് പരിപാടി നടപ്പിലാക്കുന്നത്.
