കാഞ്ഞങ്ങാട് മുള്ളന്‍ പന്നിയെ അടിച്ചു കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്: മൂന്നു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

കാഞ്ഞങ്ങാട്: ക്വര്‍ട്ടേഴ്‌സ് കോമ്പൗണ്ടില്‍ കയറിയ മുള്ളന്‍ പന്നിയെ അടിച്ചു കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.കുശാനഗര്‍ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രഞ്ജിത്ത് എന്ന കണ്ണന്‍ (26),ചുമട്ടുതൊഴിലാളി ചാരുദാസന്‍ (36), ആവിയില്‍ സ്വദേശി അനില്‍ എന്ന മണി (26) എന്നിവരാണ് ഇന്നലെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരായത്.  പ്രതികളെ ഹോസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു.
കാഞ്ഞങ്ങാട് ആവിയില്‍ ഈ മാസം 20 നാണ് സംഭവം. 19 ന് രാത്രിയില്‍ ക്വര്‍ട്ടേഴ്‌സ് എത്തി മുള്ളന്‍പന്നിയെ പൂട്ടിയിട്ടുകയും 20 ന് കെട്ടിട ഉടമ കാജാ യൂസഫ് സലീം രഞ്ജിത്ത് , ചാരുദാസന്‍ , അനില്‍ എന്നിവരെ വിവരമറിയിക്കുകയും ഇവര്‍ എത്തി റും തുറന്നപ്പോള്‍ ഓടി പോയ മുള്ളന്‍പന്നിയെ കല്ലെറിഞ്ഞു അടിച്ചു കൊലപ്പെടുത്തി. വിവരമറിഞ്ഞെത്തിയ കാഞ്ഞങ്ങാട്‌റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജിതിന്‍, അനശ്വര
സംഭവം സ്ഥലം പരിശോധിക്കുകയും സിസിടിവി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു
കെട്ടിടഉടമ കാജാ യൂസഫ് സലീമിനെ നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളായ മൂന്നുപേരും ഇന്നലെ കോടതിയില്‍ നേരിട്ട് ഹാജരാകുകയായിരുന്നു

 

error: Content is protected !!