പൊതുസ്ഥലത്ത് മാലിന്യം ഒഴുക്കി മത്സ്യവില്‍പ്പന; രണ്ട് പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: പൊതുസ്ഥലത്ത് മാലിന്യം ഒഴുക്കി പൊതുജനാരോഗ്യത്തിന് ഭീഷണിയാകും വിധം മത്സ്യവില്‍പ്പന നടത്തിയ രണ്ട് പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനില്‍ കെ എല്‍ 60 ഡബ്ല്യു 6826 ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ മത്സ്യവില്‍പ്പന നടത്തിയ അജാനൂര്‍ കാറ്റാടി ഉന്നതിയിലെ ഷംസുദ്ദീന്‍ (25), ഹോസ്ദുര്‍ഗ് ടി.ബി. റോഡില്‍ മുസ്ലിം പള്ളിക്ക് സമീപം കെ എല്‍ 60 ഡബ്ല്യു 5967 പിക്കപ്പ് വാനില്‍ മത്സ്യവില്‍പ്പന നടത്തിയ കാഞ്ഞങ്ങാട് കല്ലൂരാവി ഹൗസിലെ കെ. അസിനാര്‍ (63) എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് എസ്‌ഐ നീതു തച്ചഞ്ചേരി കേസെടുത്തത്.

 

error: Content is protected !!