കരിന്തളം:11ാം മത് ദേശീയ ആയുര്‍വേദ ദിനാചരണത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സ വകുപ്പ് നാഷണല്‍ ആയുഷ് മിഷന് കാസര്‍ഗോഡ്, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത്, കാട്ടിപ്പൊയില്‍ ഗവ ആയുര്‍വേദ ഡിസ്പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നെല്ലിയടുക്കം എ യു പി സ്കൂളില്‍ സ്കൂള്‍ ഹെല്‍ത്ത് ക്യാമ്പയിന് സംഘടിപ്പിച്ചു. കുട്ടികളില്‍ നല്ല ആരോഗ്യ ശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി 30 ദിവസം നീണ്ടു നില്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ക്യാമ്പയിനില്‍ നടപ്പിലാക്കുന്നത്. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാജന് പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍ ടി ശ്യാമള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത മെമ്പര്‍മാരായ പി പ്രകാശന്, ബേബി സുമതി, പി ടി എ വൈസ് പ്രസിഡന്റ് ശശിധരന് ചാങ്ങാട്,എസ് എം സി ചെയര്മാന് ബാബു ജോസ്, മദര്‍ പി ടി എ പ്രസിഡന്റ് ജിഷ്ണ എന്നിവര്‍ സംസാരിച്ചു. കാട്ടിപ്പൊയില്‍ ഗവ ആയുര്‍വേദ ഡിസ്പെന്‍സറി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രിയ കെ സ്വാഗതവും സ്കൂള്‍ ഹെഡ്മിസ്ട്രെസ് രാജേശ്വരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശിശുരോഗ വിഭാഗം സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ : എ കെ നിത്യ ബോധവല്‍ക്കരണ ക്ലാസും ഹെല്‍ത്ത് ക്യാമ്പയിന് വിഷയാവതരണവും നടത്തി
