കാഞ്ഞങ്ങാട് :-ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കാസര്‍കോട്,താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി,ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസ് സീനിയര്‍ സിറ്റിസണ്‍ ഫോം കാഞ്ഞങ്ങാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക അല്‍ഷിമേഴ്‌സ് ദിനാചരണം നടത്തി. കാഞ്ഞങ്ങാട് പഞ്ചായത്ത് ബ്ലോക്ക് ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ അഡീഷണല്‍ ജില്ലാ ജഡ്ജും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനുമായ പി എം സുരേഷ് ഉദ്ഘാടനം ചെയ്തു. കെഎസ്സി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ റഹ്‌മത്തുള്ള അല്‍ഷിമേഴ്‌സ് നെ കുറിച്ച് വിശദമായ ക്ലാസ് എടുത്തു. ബി പരമേശ്വരന്‍ അനീഷ് കോളിറ്റി, കെ അമ്പാടി എന്നിവര്‍ സംസാരിച്ചു . ഹോസ്ദുര്‍ഗ് എ എസ് ഐ പ്രദീപന്‍ കോതൊളി സ്വാഗതവും പി എല്‍ വി സി ബിന്ദു നന്ദിയും പറഞ്ഞു. ഉത്സവകാലങ്ങളിലും തിരക്കേറിയ മറ്റ് സമയങ്ങളിലും നഗരത്തിലെ ഗതാഗത നിയന്ത്രിക്കുന്നതിന് നിയമപാലകരെ സഹായിക്കുന്ന ജനമൈത്രി പോലീസ് വളണ്ടിയേഴ്‌സിനെയും 2026 മികച്ച അധ്യാപകനുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടിയ സിദ്ദിഖ് തുടങ്ങിയവരെ ആദരിച്ചു.തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.
