മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത: വി.ഡി സതീശന്‍ സര്‍ക്കാര്‍ ജനങ്ങളോട് കണക്കു പറയണം: കെ.സുരേന്ദ്രന്‍

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര, മന്ത്രിമാരുടെ വിദേശയാത്രകള്‍, സ്വകാര്യ ആഡംബര വാഹനങ്ങളുടെ ഉപയോഗം എന്നിവയ്ക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സുകള്‍ വെളിപ്പെടുത്തണമെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പത്ത് വര്‍ഷം കൊണ്ട് പിണറായി വിജയന്‍ സര്‍ക്കാര്‍ ചെയ്തതെല്ലാം വെറും മൂന്ന് മാസം കൊണ്ട് ആവര്‍ത്തിക്കാനുള്ള ധൃതിയിലാണ് പുതിയ സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചാര്‍ട്ടേഡ് വിമാനവും, ആഡംബര വാഹനവും, മുഖ്യമന്ത്രി വി.ഡി സതീശന്റെ മലപ്പുറം യാത്രയ്ക്ക് ചാര്‍ട്ടേഡ് വിമാനം സൗജന്യമായി ലഭിച്ചതാണെന്ന വിശദീകരണം ദുരൂഹമാണ്. ആരാണ് ഇതിന്റെ ചെലവ് വഹിച്ചതെന്നും ഇതിന് പിന്നിലെ താല്‍പര്യമെന്താണെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. മന്ത്രി കെ.എം ഷാജി സുഹൃത്തിന്റെ റേഞ്ച് റോവര്‍ കാര്‍ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതും ഗുരുതരമായ ചട്ടലംഘനമാണ്. ഇതിന് നല്‍കിയ അനുമതി, ലോഗ്ബുക്ക് വിവരങ്ങള്‍, കണ്ണൂരിലെ എയ്ഡഡ് സ്‌കൂള്‍ വിഷയങ്ങളുമായി ഇതിനുള്ള ബന്ധം എന്നിവ ജനങ്ങളോട് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. വിദേശയാത്രകളിലെ സ്‌പോണ്‍സര്‍ഷിപ്പ്
മന്ത്രിമാരുടെ വിദേശയാത്രകള്‍ക്ക് സ്‌പോണ്‍സര്‍മാര്‍ ചെലവുകള്‍ വഹിക്കുന്നതില്‍ യാതൊരു സുതാര്യതയുമില്ല. ഭരണാധികാരികളും, സ്വകാര്യ വ്യക്തികളും തമ്മിലുള്ള ഇത്തരം സാമ്പത്തിക ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ എന്ത് പ്രത്യുപകാരമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്ത് ലഭിച്ചിട്ടും തീരുമാനമെടുക്കാത്തത് പിണറായി വിജയനെയും, കുടുംബത്തെയും സഹായിക്കാനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി സതീശനെതിരെ മുമ്പ് നടന്ന ഇ.ഡി അന്വേഷണവും, പണപ്പിരിവും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ശബരിമല മുന്നൊരുക്കങ്ങളിലെ വീഴ്ച
മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു. റോഡ് അറ്റകുറ്റപ്പണികള്‍, ശൗചാലയങ്ങള്‍, പമ്പയിലെ മാലിന്യനീക്കം, വൈദ്യുതി സൗകര്യം എന്നിവയിലെല്ലാം അടിയന്തര ഇടപെടല്‍ ആവശ്യമാണ്. ദേവസ്വം ബോര്‍ഡിനകത്തെ തര്‍ക്കങ്ങള്‍ തീര്‍ഥാടകര്‍ക്ക് ദുരിതമാകാന്‍ പാടില്ല. അധികാരത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ സര്‍ക്കാരിന് നിരവധി കാര്യങ്ങളില്‍ കണക്കു പറയേണ്ട ഗതികേടാണുള്ളത്. ആരാണ് പണം നല്‍കുന്നതെന്നും, അവര്‍ക്ക് സര്‍ക്കാര്‍ തിരിച്ചു നല്‍കുന്ന സൗകര്യങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

error: Content is protected !!