കാഞ്ഞങ്ങാട്. ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ‘ആയുഷ് തുഫാന്‍’ സൂര്യ നമസ്‌കാരവും ആരോഗ്യ ബോധവല്‍ക്കരണ ക്ലസ്സും സംഘടിപ്പിച്ചു. ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ഹരിപുരവും, ജി.എച്ച്.എസ് എസ് പെരിയയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ.നിഷ കെ. വി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സത്യന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ.പ്രതിഭ കെ ആരോഗ്യ ക്ലാസ്സ് എടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍വി.എന്‍ ബിന്ദു മോള്‍ , ഹെഡ്മിസ്ട്രസ്സ് പി.സുമതി, സീനിയര്‍ അസിസ്റ്റന്റ് ജിഷ ജേക്കബ്, എസ്.എ.സ് ക്ലബ്ബ് കോഡിനേറ്റര്‍മാരായ എം.ദീപേഷ്, വി.പി.നിഷ, എസ്.പി.സി സി.പി.ഒ മാരായ എം.ധന്യ, സ്റ്റാഫ് സെക്രട്ടറി ഹരിപ്രിയ, എം.ബിജു മാസ്റ്റര്‍ , ബി .അശോക് രാജ് യോഗ ക്ലാസ് എടുത്തു. എസ്.എ.സ് എസ്.എസ് കുട്ടികളും എസ്.പി.സി കുട്ടികളും ചേര്‍ന്ന് 150 കുട്ടികള്‍ ആയുഷ് തൂഫാന്‍ സൂര്യനമസ്‌കാരത്തിലും യോഗയിലും പങ്കെടുത്തു.
