അവശത അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു; മടിക്കൈ കാലിച്ചാംപെതി കണ്ണിപ്പാറ കുണ്ടുകരയിലെ കെ. പ്രദീപന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട്: അവശത അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച യുവാവ് ചികില്‍സയിലിരിക്കെ മരിച്ചു.
മടിക്കൈ കാലിച്ചാംപൊതി കണ്ണിപ്പാറ കുണ്ടുകരയിലെ കെ. പ്രദീപന്‍ (42) ആണ് മരിച്ചത്.
ഇന്നലെ രാത്രി വീട്ടില്‍ വെച്ച് അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ജില്ലാആശുപത്രിയിലെത്തിച്ചതായിരുന്നു. കൂലി തൊഴിലാളിയാണ്. .ചോയമ്പുവിന്റെയും ജാനകിയുടെയും മകനാണ്. സഹോദങ്ങള്‍ : പ്രഭാകരന്‍, ശൈലജ, റീന, പ്രമോദ് (ഓട്ടോ ഡ്രൈവര്‍). നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

 

error: Content is protected !!