കാഞ്ഞങ്ങാട്: ജില്ലാ സ്കൂള്‍ പവര്‍ലിഫ്റ്റിംഗ് സീനിയര്‍ വിഭാഗത്തില്‍ ജിതിന വിജയന് സ്വര്‍ണമെഡല്‍ .
പാക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്. 68-ാമത് കേരള സ്റ്റേറ്റ് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടിനായി സീനിയര്‍ വിഭാഗത്തില്‍ ജിതിന മത്സരിക്കും.
ചേറ്റുകുണ്ട് കീക്കാന്‍ സ്വദേശിനി കെ. വിജയന്-പ്രീതി വിജയന് ദമ്പതികളുടെ മകളാണ് .
