കാഞ്ഞങ്ങാട് : രാജന്‍ മെമ്മോറിയല്‍ കാഞ്ഞങ്ങാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്കായി പാലിയേറ്റീവ് പരിചരണ ശാക്തീകരണ ക്ലാസ്സ് സംഘടിപ്പിച്ചു. കിടപ്പിലായ രോഗികളെ വീട്ടിലെത്തി പരിചരണം നടത്തുന്ന ആധുനിക രീതിയിലുള്ള പരിചരണ രീതിയില്‍ പരിശീലനം വോളന്റിയെഴ്‌സിന് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടത്തിയത്. പാലിയേറ്റീവ് സൊസൈറ്റി ഹാളില്‍ വച്ചു നടന്ന ശാക്തീകരണ ക്ലാസ്സ് സാഹിത്യകാരന്‍ ഡോ. അംബികസുധന്‍ മാങ്ങാട് ഉല്‍ഘാടനം ചെയ്തു. പരിചരണത്തോടൊപ്പം സ്വാന്തനം കൂടിച്ചേരുമ്പോള്‍ അത് പ്രതീക്ഷയുടെ മാന്ത്രികമായി മാറുന്നു ഇന്നത്തെ കാലഘട്ടത്തില്‍ ഒഴിച്ചുകൂടാന്‍ ആകാത്ത ഒന്നാണ് സാന്ത്വന പരിചരണം എന്ന് അദ്ദേഹം പറഞ്ഞു.സൊസൈറ്റി പ്രസിഡന്റ് എഞ്ചിനീയര്‍ ടി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ കേരള ഘടകം വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് പാലിയേറ്റീവ് ശാക്തീകരണ ക്ലാസ്സിന് നേതൃത്വം നല്‍കി. സൊസൈറ്റി രക്ഷധികാരികളായ എം. ശ്രീകണ്ഠന്‍ നായര്‍,മല്ലിക രാജന്‍, വൈസ് പ്രസിഡന്റുമാരായ പി. വി. ബാലന്‍, എം. ദക്ഷായണി , എന്‍. സുരേഷ്, കെ അജിത് കുമാര്‍, പി. രവീന്ദ്രന്‍ ഗോകുലനന്ദന്‍ മോനാച്ച, കെ. മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി ജനറല്‍ സെക്രട്ടറി ടി. കെ. ജോഷിമോന്‍ സ്വാഗതവും ട്രഷറര്‍ സി. കുഞ്ഞിരാമന്‍ നായര്‍ നന്ദിയും പറഞ്ഞു.
