എംഡിഎംഎയും കഞ്ചാവും പിടികൂടി: പ്രതി ഓടിപ്പോയി

കാസര്‍കോട് : ബുള്ളറ്റില്‍ സൂക്ഷിച്ച 0.320 ഗ്രാം എം ഡി എം എയും 24.50 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. പോലീസിനെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2.15മണിയോടെ അണങ്കൂര്‍ ബദിരയിലെ ഓലത്തിരി ചുടു വളപ്പ് റോഡിലെ ഗ്രൗണ്ടിന് സമീപം കെ എല്‍ .60 .3868 നമ്പര്‍ കറുത്ത ബുള്ളറ്റിന്റെ ടൂള്‍ബോക്‌സില്‍ നിന്നാണ് എസ്. ഐ. പി.വി. മനുവും സംഘവും ലഹരിമരുന്നുകള്‍ പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

 

error: Content is protected !!