കാഞ്ഞങ്ങാട്: കേരള ഹോം ഗാര്‍ഡ് അസോസിയേഷന് കാസര്‍കോട് ജില്ലാ ജനറല്‍ബോഡി യോഗം നടന്നു. കാഞ്ഞങ്ങാട് ഫോര്‍ട്ട് വിഹാര്‍ ഹാളില്‍ വച്ച് ചേര്‍ന്ന ജനറല്‍ബോഡി യോഗം സംസ്ഥാന പ്രസിഡന്റ് കെ കെ നാരായണന് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ കെ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി അംഗം ബിജു കൂടോള്, വൈസ് പ്രസിഡനന്റുമാരായ പി. ഗോപിനാഥന് നായര്‍, എന്‍. വി. രാജന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ രാജേന്ദ്രന് സ്വാഗതവും ട്രഷറര്‍ എ മനൂപ് നന്ദിയും പറഞ്ഞു.
എല്‍ എസ് എസ് , യുഎസ്എസ്, എസ്. എസ്.എല്‍. സി , പ്ലസ് ടു ,ഡിഗ്രി പരീക്ഷകളില്‍ വിജയം കൈവരിച്ച ഹോം ഗാര്‍ഡ് സേനാംഗങ്ങളുടെ കുട്ടികളെയും കലാകായിക രംഗങ്ങളില്‍ വിജയം കൈവരിച്ച ഹോം ഗാര്‍ഡ് സേനാംഗങ്ങളെയും ആദരിച്ചു. പുതിയ ഭാരവാഹികളായി പി ഗോപിനാഥന് നായര്‍
( പ്രസിഡന്റ്) , പ്രവീണ്‍കുമാര്‍ (സെക്രട്ടറി), എന്‍ പി രാജന് ട്രഷറര്‍ എന്നിവരെ തിരഞ്ഞെടുത്തു.
