കാഞ്ഞങ്ങാട് /അജാനൂര്‍: കഠിനാധ്വാനത്തിലൂടെയും പ്രതിഭയിലൂടെയും എം.ബി.ബി.എസ്. വിജയം കൈവരിച്ച് നാടിന്റെ അഭിമാനമായി മാറിയ ഡോ.ആയിഷനദയ്‌സംഹ മറിയ മിനും ജന്മനാടിന്റെ സ്‌നേഹാദരം.അജാനൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡ് അതിഞ്ഞാലിലെ വാര്‍ഡ് വാര്‍ഡ് മെമ്പര്‍ ഖാലിദ് അറബിക്കാടത്തിന്റെ നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ക്ക് ഹൃദ്യമായ അനുമോദനവും വിദ്യാഭ്യാസ സ്‌നേഹാദരവും സംഘടിപ്പിച്ചത്.
അതിഞ്ഞാല്‍ ലീഗ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഹോസ്ദുര്‍ഗ് എസ് ഐ ഗീതു തച്ചെഞ്ചേരി സ്‌നേഹോപഹാരംകൈമാറി ആദരിച്ചത്. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഉയര്‍ന്ന വിജയങ്ങള്‍ കൊയ്യുന്ന ഇത്തരം പ്രതിഭകള്‍ നാടിന്റെ ഐശ്വര്യമാണെന്നും, വരുംതലമുറയ്ക്ക് ഇതൊരു വലിയ പ്രചോദനമാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം ബശീര്‍ വെള്ളിക്കോത്ത് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാരായ തെരുവത്ത് മൂസഹാജി,പി.എം ഫാറൂഖ് ഹാജി,വാര്‍ഡ് പ്രസിഡന്റ് സി എച്ച് സുലൈമാന്‍,ബ്‌ളോക്ക് മെമ്പര്‍ പി അബ്ദുല്‍ കരീം,
,ബശീര്‍ ജിദ്ധ, പി.എം ഫൈസല്‍, കെ.കെ ഫസലുറഹ്‌മാന്‍ അസ്‌ക്കര്‍ അതിഞ്ഞാല്‍
മുഹമ്മദ് കുഞ്ഞി മട്ടന്‍, അഹമ്മദ് അഷറഫ് ഹന്ന,ബി മുഹമ്മദ്,ഷീബ ഉമ്മര്‍,ഷക്കീല ബദറുദ്ധീന്‍,റമീസ് മട്ടന്‍, റഫീഖ് കല്ലിയായില്‍, സലീം ജപ്പാന്‍,എസ് ടി യു നേതാക്കളായ ബദറുദ്ധീന്‍, റമീസ് ബടക്കേ റം ,റഹീം ചോരിവയല്‍, റിയാസ് ബാവ, മുഹമ്മദ് കുഞ്ഞി മടത്തില്‍ തുടങ്ങിയ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും വാര്‍ഡ് നിവാസികളും പങ്കെടുത്തു.
