ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഡോ.എം.ആര്‍.നമ്പ്യാര്‍ ക്കായി ഒരുക്കിയ ആദരവ് അവിസ്മരണീയം;ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് മുഖ്യധാരയില്‍ എത്താന്‍ റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ സഹായകരമായി : ഡോ.എം.ആര്‍. നമ്പ്യാര്‍

കാഞ്ഞങ്ങാട് : ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരുധിവാസവും നല്‍കിവരുന്ന റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിലെ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഡോ.എം.ആര്‍. നമ്പ്യാര്‍ക്ക് നല്‍കിയ ആദരവ് വേറിട്ട നിലയില്‍ ശ്രദ്ധേയവും അവിസ്മരണീയവുമായി.
റോട്ടറി ദേശീയ ബഹുമതിയായ നാഷണല്‍ റോട്ടറി ചാമ്പ്യന്‍ പുരസ്‌കാരം, റോട്ടറി എം.ബി.എം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ ഡോ.എം.ആര്‍. നമ്പ്യാര്‍ക്ക് ഇത്തവണ ലഭ്യമായത് നാടിനു തന്നെ ലഭിച്ച അംഗീകാരമായി മാറുകയായിരുന്നു. റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ ഹാളില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പെയ്ഡ് ജില്ലാ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലാം ഡോ.എം.ആര്‍ നമ്പ്യാര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു, പിടിഎ പ്രസിഡന്റ് സുബൈര്‍ നീലേശ്വരം പൊന്നാട അണിയിച്ചു, പ്രിന്‍സിപ്പാള്‍ ബീന സുകു, സ്‌കൂള്‍ ഡയറക്ടര്‍ ഗജാനന്‍ കാമത്ത്, സ്‌കൂള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.സുരേഷ്, മദര്‍ പിടിഎ പ്രസിഡന്റ് കെ.ബിന്ദു, കുമാരി നമ്പ്യാര്‍, മല്ലിക രാജന്‍, എന്നിവരും രക്ഷിതാക്കളും അധ്യാപകരും മുഴുവന്‍ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കാളികളായി. വൈദ്യ പരിശോധന വേളയില്‍ കുട്ടികളില്‍ കണ്ട വൈകല്യങ്ങളാണ് ഭിന്നശേഷി മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ നിരവധി കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ തനിക്ക് സാധ്യമായെന്നും ഇവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ തുടങ്ങാന്‍ സാദ്യമായതെന്നും ഡോ.എം.ആര്‍.നമ്പ്യാര്‍ പറഞ്ഞു.

 

error: Content is protected !!