ഡോ.എം.ആര്‍. നമ്പ്യാര്‍ക്ക് പൗരാവലിയുടെ ആദരം

കാഞ്ഞങ്ങാട്: നാഷണല്‍ റോട്ടറി ചാമ്പ്യന്‍ അവാര്‍ഡ് നേടിയ ഡോ.എം.ആര്‍. നമ്പ്യാര്‍ക്ക് പൗരാവലിയുടെ ആദരം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ സമര്‍പ്പിച്ചു. കാഞ്ഞങ്ങാട് റോട്ടറി സംഘടിപ്പിച്ച ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് അഡ്വ.എ. മനോജ്കുമാര്‍ അധ്യക്ഷനായി. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.വി.മോഹന്‍ദാസ് മേനോന്‍ പ്രശസ്തിപത്രം സമ്മാനിച്ചു. നഗരസഭാധ്യക്ഷന്‍ വി.വി. രമേശന്‍ വിശിഷ്ടാതിഥിയായിരുന്നു. ആനന്ദാശ്രമം സ്വാമി മുക്താനന്ദ ആദരഭാഷണം നടത്തി. സംഘാടകസമിതി ചെയര്‍മാനും മുന്‍ അസിസ്റ്റന്റ് ഗവര്‍ണറുമായ എം.കെ. വിനോദ്കുമാര്‍, അജാനൂര്‍ ഗ്രാമപഞ്ചായത്തംഗം കെ. സജി കുന്നുമ്മല്‍, ബി.ജെ.പി സംസ്ഥാന സമിതി അംഗം എ. വേലായുധന്‍, ബ്രിഗേഡിയര്‍ ഐ.എന്‍.റൈ, റോട്ടറി ഡിസ്ട്രിക്ട് ഡെപ്യൂട്ടി കോഡിനേറ്റര്‍മാരായ ബി. യതീഷ് പ്രഭു, സി. സുനില്‍കുമാര്‍, അസിസ്റ്റന്റ് ഗവര്‍ണര്‍മാരായ കെ. സത്യനാഥ് ഷേണായ്, റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രതിനിധി കെ.കെ. സെവിച്ചന്‍, സ്‌പെഷല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബീനാ സുകു, റോട്ടറി ക്ലബ് സെക്രട്ടറി ഡോ. രാജശ്രീ സുരേഷ്, ക്ലബ് പബ്ലിക് ഇമേജ് ചെയര്‍മാന്‍ ഡോ.കെ.യു. രാഘവേന്ദ്ര പ്രസാദ് എന്നിവര്‍ സംസാരിച്ചു. ഡോ. എം. ആര്‍ നമ്പ്യാര്‍ മറുപടി പ്രസംഗം നടത്തി.

 

error: Content is protected !!