അജാനൂരില്‍ ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ശില്പശാല നടന്നു

കാഞ്ഞങ്ങാട്:അജാനൂര്‍ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു. അധിനിവേശ ജീവജാലങ്ങളുടെ നിര്‍മ്മാര്‍ജ്ജനം, ബോധവല്‍ക്കരണം, ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനം എന്നീ വിഷയങ്ങള്‍ സംബന്ധിച്ചാണ് ശില്പശാല സംഘടിപ്പിച്ചത് പഞ്ചായത്ത് പ്രസിഡണ്ട് വി. വി തുളസി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ബി.എം.സി കണ്‍വീനര്‍ പ്രൊഫസര്‍ എം. ഗോപാലന്‍ ക്ലാസ് നയിക്കുന്ന പ്രൊഫസര്‍ കെ.എസ്. കാര്‍ത്തികിനെ പരിചയപ്പെടുത്തി.
ബി. എം.സി ജില്ലാ കോഡിനേറ്റര്‍ വി.എം.അഖില സംസാരിച്ചു. തുടര്‍ന്ന് പടന്നക്കാട് കാര്‍ഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ കെ. എസ്.കാര്‍ത്തിക് ക്ലാസ് കൈകാര്യം ചെയ്തു. തുടര്‍ന്ന് വിശകലനവും ചര്‍ച്ചയും നടന്നു. പഞ്ചായത്ത് സെക്രട്ടറിയും ബി. എം. സി.മെമ്പര്‍ സെക്രട്ടറിയുമായ എസ്. ജി.വിപിന്‍ സ്വാഗതവും
ബി.എം.സി കണ്‍വീനര്‍ പ്രൊഫസര്‍ എം. ഗോപാലന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സമീപ വീടുകളിലും പറമ്പുകളില്‍ ചെന്ന് ആഫ്രിക്കന്‍ ഒച്ചുകളെ തുരത്തുന്നതിനുള്ള
ഫീല്‍ഡ് പ്രവര്‍ത്തനവും നടന്നു.

 

error: Content is protected !!