ബേക്കല്‍: മൗവ്വലില്‍ പൂച്ചയെ വിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ യന്ത്രം ഉപയോഗിച്ച് കാട് വെട്ടുന്നതിനിടെയാണ് തൊഴിലാളികള്‍ പാമ്പിനെ കണ്ടത്. ഒന്നര മീറ്റര്‍ നീളവും ഇരുപത് കിലോയോളം തൂക്കവും വരുന്ന പാമ്പിനെ പിന്നീട് വനംവകുപ്പിന് കൈമാറി.
അബ്ദുള്ള ജലാലി, നാസര്‍, കരീം പള്ളത്തില്‍, ശുഹൈബ്, ബോയ് മജീദ്, ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടിയത്. ഇതിനു മുന്‍പും ഈ പ്രദേശത്ത് നിന്ന് നിരവധി പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
